ഫ്രാന്‍സില്‍ വംശീയ അതിക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ചാനലിനെതിരെ പടയോട്ടം; നിരോധനം ആവശ്യപ്പെട്ടുള്ള ഹര്‍ജിക്ക് അഞ്ചുലക്ഷത്തിലധികം പിന്തുണ

News Photo 1 - Europe - Otta Nottathil - petition_to_ban_TV_channel_c_news_France_nov_03_2026
പാരിസ്: കുടിയേറ്റ വിരുദ്ധ വിദ്വേഷവും വര്‍ഗീയതയും പരത്തുന്ന ഫ്രഞ്ച് വാര്‍ത്താ ചാനലായ 'സി~ന്യൂസിനെതിരെ' (CNews) നടപടി ശക്തമാക്കി ജനം. ചാനല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഇതിനകം അഞ്ച് ലക്ഷത്തിലധികം ആളുകള്‍ ഒപ്പുവെച്ചു. ഫ്രാന്‍സിലെ പ്രമുഖ മാധ്യമമായ ഡി.ഡബ്ള്യു റിപ്പോര്‍ട്ട് ചെയ്ത ഈ വാര്‍ത്ത, യൂറോപ്യന്‍ പ്രവാസി സമൂഹത്തിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്.

കഴിഞ്ഞ മാസം പാരിസ്പ്രാന്ത പ്രദേശത്ത് കോംഗോ വംശജനായ ഒരു കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റു മരിച്ച സംഭവത്തിന് പിന്നാലെയാണ് ചാനലിനെതിരെയുള്ള ജനരോഷം ആളിക്കത്തിയത്.പിടിയിലായ പ്രതി, ഈ വാര്‍ത്താ ചാനലിന്റെ സ്ഥിരം കാഴ്ചക്കാരനാണെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ചാനലിന്റെ വര്‍ഗീയ അജണ്ടകള്‍ വീണ്ടും ചര്‍ച്ചയായത്.അമേരിക്കയിലെ 'ഫോക്സ് ന്യൂസിനോട്' ഉപമിക്കപ്പെടുന്ന ഈ ചാനല്‍, ഫ്രാന്‍സില്‍ തീവ്രവലതുപക്ഷ ആശയങ്ങളും വിദ്വേഷവും കുത്തിവെയ്ക്കുന്ന ഒരു "പ്രൊപ്പഗാണ്ട മെഷീന്‍" മാത്രമാണെന്നാണ് വിമര്‍ശകരുടെ പക്ഷം.

ജനകീയ പ്രക്ഷോഭവും പാര്‍ലമെന്റും
പെറ്റീഷന്‍ അഞ്ച് ലക്ഷം കടന്നതോടെ ഫ്രഞ്ച് ദേശീയ അസംബ്ളിയുടെ നിയമപ്രകാരം വിഷയം പാര്‍ലമെന്റില്‍ ഔദ്യോഗികമായി ചര്‍ച്ചയ്ക്കെടുക്കേണ്ട സാഹചര്യം ഒരുങ്ങിയിരിക്കുകയാണ് . എന്നാല്‍, ആദ്യം ഒരു പാര്‍ലമെന്ററി കമ്മീഷന്‍ ഇത് പരിശോധിച്ച് ചര്‍ച്ച നടത്തേണ്ടതുണ്ടോ എന്ന് തീരുമാനിക്കും.

"സി~ന്യൂസ് കൊല്ലുന്നു" എന്ന പ്ളക്കാര്‍ഡുകളുമായി നിരവധി പ്രതിഷേധക്കാരാണ് കഴിഞ്ഞ ദിവസങ്ങളില്‍ പാരിസ് തെരുവിലിറങ്ങിയത്. ചാനലിന്റെ ആസ്ഥാനത്തിന് നേരെയും പ്രക്ഷോഭകര്‍ പ്രതിഷേധം തീര്‍ത്തിരുന്നു.അതേസമയം, രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ഈ നീക്കത്തോട് പ്രതികരിക്കാന്‍ ചാനല്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ആവിഷ്കാര സ്വാതന്ത്ര്യമാണ് തങ്ങള്‍ സംരക്ഷിക്കുന്നതെന്നും തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് സി~ന്യൂസിന്റെ മുന്‍ നിലപാട്.

2017~ല്‍ വെറും ഒരു ശതമാനം മാത്രം പ്രേക്ഷകരുണ്ടായിരുന്ന ഈ ചാനല്‍, കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന സ്വതന്ത്ര വാര്‍ത്താ ചാനലായി മാറിയിരുന്നു എന്നത് ആശങ്കയോടെയാണ് പുരോഗമന വാദികള്‍ നോക്കിക്കാണുന്നത്.യൂറോപ്പില്‍ വര്‍ധിച്ചുവരുന്ന വംശീയതയ്ക്കും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിനും എതിരെയുള്ള ഫ്രഞ്ച് ജനതയുടെ ശക്തമായ പ്രതികരണമായാണ് ഈ ജനകീയ മുന്നേറ്റം വിലയിരുത്തപ്പെടുന്നത്.
- dated 03 Nov 2026

Comments:

Keywords: Europe - Otta Nottathil - petition_to_ban_TV_channel_c_news_France_nov_03_2026 Europe - Otta Nottathil - petition_to_ban_TV_channel_c_news_France_nov_03_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

pope_leo_XIV_praises_syro_malabar_community_growth_in_europe
യൂറോപ്പ് യൂറോപ്പിലെ സീറോമലബാര്‍ സഭയുടെ വളര്‍ച്ചയെ പ്രശംസിച്ച് മാര്‍പാപ്പ ; റോമില്‍ ഒരു പതിറ്റാണ്ടിന്റെ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി
ryanair_20_percent_ticket_price_hike_nov_02_2026
യൂറോപ്പ് വിമാന ഇന്ധന വില കുതിച്ചുയരുന്നു: റയന്‍എയര്‍ ടിക്കറ്റ് നിരക്കുകള്‍ 20 ശതമാനം വരെ വര്‍ദ്ധിച്ചേക്കുമെന്ന് മുന്നറിയിപ്പ്; യൂറോപ്പിലെ വിമാനയാത്ര ചെലവേറിയതാകും
hacker_attack_on_supermarkets_refrigeration_temparature_rose_to_50_degrees_nov_02_2026
യൂറോപ്പ് യൂറോപ്പിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് നേരെ ഞെട്ടിക്കുന്ന സൈബര്‍ ആക്രമണം; ഫ്രീസറുകളിലെ താപനില 50 ഡിഗ്രിയിലേക്ക് ഉയര്‍ത്തി ഹാക്കര്‍മാര്‍; ടണ്‍ കണക്കിന് ഭക്ഷ്യവസ്തുക്കള്‍ നശിച്ചു
ryair_new_baggage_rules_nov_10_2026_oct_31_2026
യൂറോപ്പ് റയാനെയര്‍ ലഗേജ് ചെക്ക്~ഇന്‍ നിയമങ്ങളില്‍ മാറ്റം: നവംബര്‍ 10 മുതല്‍ കര്‍ശന നിര്‍ദ്ദേശവുമായി അധികൃതര്‍
syro_malabar_appostolic_visitator_10_years_celebrations_oct_31_2026
യൂറോപ്പ് യൂറോപ്പിലെ സീറോമലബാര്‍ അപ്പസ്തോലിക് വിസിറ്റേഷന്റെ ദശവത്സരാഘോഷത്തിന് റോമില്‍ തുടക്കമായി ; മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും
pope_leo_XIV_voted_in_US_by_election_by_post_oct_30_2026
യൂറോപ്പ് ചരിത്രത്തില്‍ ആദ്യമായി വോട്ട് ചെയ്ത് മാര്‍പാപ്പ ; യു.എസ് തിരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി പാപ്പ ലിയോ പതിനാലാമന്‍; ട്രംപുമായി തുറന്ന പോര്